നിന്നെ ചതിക്കുവാന്‍ കഴിയുന്നില്ല......

ഞാന്‍ ഡല്‍ഹിയില്‍ വരുന്നതിനും ഒരു വര്‍ഷം മുന്‍പ് ഞാന്‍ ഒരു COMPUTER INSTITUTE - ല്‍ COMPUTER INSTRUCTOR ജോലി നോക്കുന്ന കാലം. ഞങ്ങള്‍ ആ INSTITUTE - നെ S.I.T.D. യുമായി afiliate ചെയ്തു. അതിനുശേഷം computer t.t.c. course - ന് അപേക്ഷയും ക്ഷണിച്ചു. അത്ഭുതാവഹമായിരുന്നു പ്രതികരണം. ഇന്റെര്‍വ്യൂ നടക്കുന്നു. രജിസ്റ്റ്ട്രേഷന്‍ ചെയ്തുകൊണ്ടിരുന്ന എന്റെ മുന്നിലെയ്ക്ക് അവള്‍ വന്നു നിന്നു. ( ഇവിടെ അവളെ നമുക്ക് മീനു എന്ന് വിളിക്കാം ) അവളുടെ മുഖത്ത് നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടു. തലേന്ന് രാത്രി ഞാന്‍ കണ്ട ദു:സ്വപ്നത്തിലെ അതേ മുഖം.

ദിവസങ്ങള്‍ കഴിയുന്തോറും ഏതോ വൈകാരിക ശക്തി എന്നെ അവളിലേയ്ക്ക് വലിച്ചടുപ്പിക്കുന്നതു പോലെ തോന്നി. പക്ഷേ ഒന്നും തന്നെ ഞാന്‍ അവളോട് തുറന്ന് പറഞ്ഞില്ല. ആഴ്ചകള്‍ കഴിഞ്ഞു കൂട്ടുകാരികളായ മൂന്ന് പെണ്‍കുട്ടികള്‍ എന്റെ ഏറ്റവും അടുത്ത സുഹ്രുത്തുക്കളായി. ആഴ്ചകള്‍ വീണ്ടും കൊഴിഞ്ഞു പോയി. ഒരു ദിവസം ആ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് ഇങ്ങനെ പര്‍ഞ്ഞു. “ഞങ്ങളുടെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി നിന്റെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുണ്ട്, എനിക്ക് തോന്നുന്നു അവള്‍ക്ക് നിന്നോട് ഇഷ്ട്മാണെന്ന്”. അങ്ങനെ അന്നുമുതല്‍ ഞാനും അവളെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. അതിനിടയില്‍ അവള്‍ക്ക് ബി.എസ്.സി-യ്ക്ക് അഡ്മിഷന്‍ കിട്ടി ബാംഗ്ലൂരിലേയ്ക്ക് പോകുകയും ചെയ്തു. അതിന് ശേഷമാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്.

അത് വളര്‍ന്ന് വളര്‍ന്ന് ഒരു ദിവസം പോലും അവളുടെ സ്വരം കേള്‍ക്കാതിരിക്കാന്‍ വയ്യാത്തതുവരെയായി. അത്രയ്ക്കും കടുത്ത പ്രണയം. മൊബൈല്‍ ഫോണിലൂടെ മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു. ഒരു തവണ ഓണത്തിന് ലീവിന് പോയപ്പോള്‍ അവള്‍ എന്റെ വീട്ടിലും വന്നു. അതിനു ശേഷം ഒരു വലിയ ഇടവേള.....

ഞാന്‍ ഫോണ്‍ ചെയ്യുമ്പോഴൊക്കെയും അവള്‍ നാട്ടിലാണ് എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. ഒരിക്കല്‍ അവളെ ഫോണില്‍ കിട്ടിയപ്പോള്‍ അവള്‍ പറഞ്ഞു നമുക്ക് പിരിയാം.. നമ്മുടെ ബന്ധം വീട്ടുകാര്‍ ഒരിക്കലും സമ്മതിക്കില്ല. വീണ്ടും മാസങ്ങള്‍ക്കു ശേഷം ഇന്നലെ (16-03-07) അവളുടെ ഹോസ്റ്റ്ലിലെ ഫോണില്‍ വിളിച്ചു. എന്റെ ഭാഗ്യമോ, ഭാഗ്യ ദോഷമോ എന്നറിയില്ല. അവളെ ലൈനില്‍ കിട്ടി. ഞങ്ങള്‍ അതില്‍ 11 മിനിറ്റ് 42 സെക്ക്ന്റ് നേരം സംസാരിച്ചു. അതിന് ശേഷം അവള്‍ ഒരു മൊബൈല്‍ നമ്പര്‍ തന്നിട്ട് അതില്‍ വിളിക്കുവാന്‍ പറഞ്ഞു. ഏകദേശം പത്തു മിനിട്ടിനു ശേഷം ഞാന്‍ ആ മൊബൈലിലേയ്ക്ക് വിളിച്ചു. ഏകദേശം 19 മിനിട്ട് 16 സെക്കന്റ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അവസാനം അവള്‍ എന്നെ പിരിയാന്‍ തീരുമാനിച്ചതിന്റെ കാരണമായി അവള്‍ ഇങ്ങനെ പറഞ്ഞു. “ഞാന്‍ നിന്നെ എന്നെക്കാളും സ്നേഹിച്ചു. അതുകൊണ്ടുതന്നെ എനിയ്ക് നിന്നെ ചതിക്കുവാന്‍ കഴിയുന്നില്ല. because i am not virgin".

No comments: