ഒരോര്‍മ്മമാത്രമായി, രമണിയും..

ഞങ്ങളുടെ പറമ്പ്‌ കഴിഞ്ഞാല്‍ പിന്നെ മണ്ണാന്‍തൊടു ആയി , അതും കഴിഞ്ഞാല്‍ രമണിയുടെ പറമ്പ്‌.
പടിപ്പുര വഴി പോയാല്‍ വഴി കൂടുതല്‍ ആയിരുന്നതിനാല്‍ ഞാന്‍ സ്കൂളില്‍ പോയിരുന്നത്‌ പിന്നിലെ പറമ്പിലൂടെ ആയിരുന്നു.

പോകുന്ന വഴിക്ക്‌ വെള്ളത്തണ്ടുകള്‍ പറിച്ച്‌ വിരലിനത്ര നീളത്തില്‍ മുറിച്ച്‌ കുപ്പായത്തിന്‍റ്റെ കീശയില്‍ വെക്കുമായിരുന്നു.

രമണിയുടെ വീട്ടിന്‍റ്റെ വളരെ പിന്നിലായിരുന്നു വെള്ളത്തണ്ടുകള്‍ ഉണ്ടായിരുന്നത്‌ , ഇത്‌ പറിക്കാന്‍ രാവിലെ അവളുടെ അമ്മ അനുവദിക്കുമായിരുന്നില്ല.

സ്കൂള്‍ വിട്ട്‌ വന്നതിന്‌ ശേഷം ശേഖരിക്കുന്ന വെള്ളത്തണ്ടുകള്‍ പക്ഷെ , രാവിലെ സ്കൂളില്‍ എത്തുമ്പോഴേക്കും വാടുമായിരുന്നു.

വാടിയ വെള്ളത്തണ്ടുകള്‍കൊണ്ട്‌ സ്ലേറ്റു മായിക്കുമ്പോള്‍ , പൊട്ടിപ്പൊടിയുന്ന തണ്ടുകള്‍ സ്ലേറ്റിന്‍റ്റെ ചട്ടക്കിടയില്‍ പെടുന്നത്‌ രമണിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

ഒരിക്കല്‍ സ്കൂളില്‍ പോകുമ്പോള്‍ അവള്‍ക്കും കൂടിയുള്ള വെള്ളത്തണ്ടുകള്‍ ഞാന്‍ കയ്യില്‍ കരുതിയത്‌ പക്ഷെ പിന്നെ എന്നും അതൊരു പതിവിലേക്ക്‌ നയിച്ചു.

ഒഴിവ്‌ ദിനങ്ങളായ ശനിയും ഞായറും വളരെ നേരത്തെ എണീക്കുമായിരുന്നു ഞാന്‍.മുറ്റത്ത്‌ വെല്ലിമ്മ ( ഉമ്മയുടെ ഉമ്മ) മിക്കവാറും പണിക്കാരുമായോ മറ്റോ സംസാരിച്ച്‌ നില്‍ക്കുന്നുണ്ടാകും.:

" വെല്ലിമ്മാ ഇന്നെവിടെ വേണം?"

കൂട്ടിയിട്ടിരിക്കുന്ന വിറകില്‍നിന്നും , രണ്ട്‌ മടലെടുത്തുവരും വെല്ലിമ്മ .( മടല്‍: തെങ്ങിന്‍റ്റെ ഓലയുടെ മുന്‍വശം) , എന്നിട്ട്‌ മുറ്റത്തിന്‍റ്റെ ഏതെങ്കിലും ഒരു വശത്ത്‌ ഏകദേശം ഒരു ചതുര ഭാഗം ഉണ്ടാകും.:

" വെയില്‍ ആകുന്നതിന്‌ മുമ്പെ കഴിയണം , 2 പൈസ തരാം."

കണ്ണുകൊണ്ട്‌ ആകെ ഒന്നളന്നിട്ട്‌ ഞാന്‍ പറയും :

" വെല്ലിമ്മാ..ഇത്ര പറ്റില്ലാ.."

ഇതു കേട്ടാല്‍ വെല്ലിമ്മ കണ്ടം ഒന്നു ചെറുതാക്കും.

" ന്നാ...ദാ..ഇത്രമതി...എന്നാല്‍ 1 പസയേതരൂ "

അവസാനം ചെറിയകണ്ടം കരാര്‍ ഉറപ്പിക്കും എന്നാല്‍ കൂലി ആദ്യം വെല്ലിമ്മ പറഞ്ഞ 2 പൈസയും.

വെയില്‍ പൊന്തുന്നതിന്‌ മുമ്പെ അടയാളപ്പെടുത്തിയ ആ കണ്ടത്തിലെ എല്ലാ പുല്ലും പറിക്കണം അതാണ്‌ കരാര്‍.

ഉറപ്പിച്ചാല്‍ , വശങ്ങളിലൂടെ ഉതിര്‍ന്ന് വീഴുന്ന ട്ട്രൗസറിന്‍റ്റെ വള്ളി ശരിയാക്കി ഒറ്റ ഓട്ടമാണ്‌ രമണിയുടെ വീട്ടിലേക്ക്‌.

ശനി , ഞായര്‍ ദിവസങ്ങളിലെ ഒരു സ്ഥിര പരിപാടിയായതിനാല്‍ , രമണിയുടെ വല്യമ്മ അടുക്കളയുടെ ജനല്‍ പാല്‍ളിയിലൂടെ നോക്കുന്നുണ്ടായിരിക്കും.

ഞാന്‍ അവരുടെ പറമ്പില്‍ കയറുമ്പോഴേക്കും അവര്‍ പുറത്ത്‌ കാത്ത്‌ നില്‍ക്കുന്നുണ്ടായിരിക്കും.:

" ഇന്നെത്രാ?"

" രണ്ട്‌ പൈസ"

പിന്നെ എന്‍റ്റെ കയ്യില്‍ പിടിച്ച് അവരുടെ അടുക്കളയിലേക്ക്‌.

ഞാന്‍ അടുക്കളയില്‍ എത്തുമ്പോഴേക്കും രമണിയുടെ അമ്മ ചുട്ട ദോശയും ചട്ണിയും നിലത്ത്‌ പലകയില്‍ വെച്ചിരിക്കും.

എന്‍റ്റെ ഉമ്മാക്കോ , വെല്ലിമ്മാക്കോ ഉണ്ടാക്കാന്‍ അറിയാത്ത ഒരു സാധനമായിരുന്നു ഈ പുളിച്ച ദോശയും ചട്ണിയും.

ഞാന്‍ കഴിച്ചുകഴിയുമ്പോഴെക്കും രമണിയുടെ അമ്മ അവളെ വിളിച്ചുണര്‍ത്തിയിരിക്കും.

വീട്ടിലേക്ക്‌ തിരിച്ചുപോകുമ്പോള്‍ , വഴിയിലുള്ള എല്ലാ ചേമ്പിന്‍ ഇലകളിലും ആടിക്കളിക്കുന്ന വെള്ള കണികകളെ ഞങ്ങള്‍ തട്ടിത്തെറിപ്പിക്കുമായിരുന്നു.

മുറ്റത്തുള്ള മടലുകള്‍ കൊണ്ടുണ്ടാക്കിയ കണ്ടത്തിലെ മൊത്തം പുല്ലുകള്‍ പറിച്ചുകഴിയുമ്പോഴേക്കും , വെല്ലിമ്മയുടെ വിളി കേള്‍ക്കാം ചായയും അപ്പവും കഴിക്കാന്‍.

അടുക്കളയില്‍ ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ , വെല്ലിമ്മയുടെ കറുത്ത തുണിയുടെ അറ്റത്ത്‌ കെട്ടിവെച്ചിരിക്കുന്ന ചില്ലറപ്പൈസയില്‍നിന്നും എന്‍റ്റെയും രമണിയുടെയും കൂലി കിട്ടുമായിരുന്നു.

കഴിച്ചു കഴിയുമ്പോഴേക്കും , തറവാട്ട് കാര്യസ്ഥനായ സൈദാലിക്ക പീടികയില്‍ പോകാനുള്ള നേരമാകും , പിന്നെ രമണി അവളുടെ വീട്ടിലേക്ക് , ഞാന്‍ സൈദാലിക്കയുടെ കൂടെ പീടികയിലേക്കും.

തിരിച്ചു വരുമ്പോള്‍ രമണിക്കുള്ള നാരങ്ങ മിഠായിയിം‍ കൊണ്ടുവരുമായിരുന്നു ഞാന്‍.

ഈ യിടക്കാണ്‌ വെള്ളത്തണ്ടുകളെക്കാള്‍ , സ്ലേറ്റ്‌ മായ്കാന്‍ ചണയാണ്‌ നല്ലതെന്ന് ഞാന്‍ കണ്ട്‌ പിടിച്ചത്‌.

ചണക്ക്‌ പല ഗുണങ്ങളുമുണ്ട്‌,പെട്ടെന്നുണങ്ങില്ല , ഒരു കഷ്ണം കൊണ്ട്‌ നാലോ അഞ്ചോ ദിവസം ഉപയോഗിക്കാം മാത്രമല്ല , വെള്ളത്തണ്ടുകളുടെ അവശിഷ്ടങ്ങള്‍ സ്ലേറ്റിന്‍റ്റെ ചട്ടക്കിടയില്‍ നില്‍ക്കുന്ന പോലെ ചണക്ക്‌ അവശിഷ്ടങ്ങളില്ല.

രമണിയുടെ വീടിന്‍റ്റെ പടികഴിഞ്ഞാല്‍ പിന്നെ ഇടവഴിയാണ്‌. ഈ ഇടവഴിയില്‍ കാണുന്ന ഒരു കാഴ്ചയണ്‌ ചുവപ്പ്‌ നിറത്തിലും കറുത്ത നിറത്തിലുമുള്ള തേരട്ടകള്‍.

എന്‍റ്റെ ഒരു പ്രധാന കളി ഈ തേരട്ടകളെ കുപ്പിയിലാക്കി അടച്ചുവെക്കുകയാണ്‌.

രമണിക്കേറ്റവും ദേഷ്യമുള്ളതും ഇതുതന്നെ!. പലപ്പോഴും ഞാന്‍ അടച്ചുവെച്ച കുപ്പിയിലെ തേരട്ടകളുടെ ഇഴയല്‍ കണ്ട്‌ രസിക്കുമ്പോള്‍ രമണി കുപ്പി തട്ടിത്തെറിപ്പിക്കാറുണ്ടായിരുന്നു.

എന്നാല്‍ അധിക നാള്‍ ഇതുണ്ടായില്ല. രമണിയുടെ വീട്ടുകാര്‍ ഇരിമ്പിളിയത്തു നിന്നും അവരുടെ അമ്മയുടെ നാട്ടിലേക്ക്‌ താമസം മാറ്റിയതോടെ ഞാന്‍ ഒരു തരത്തില്‍ ഒറ്റപ്പെടുകയായിരുന്നു.

ഞാന്‍ സ്കൂളില്‍ പോകാന്‍ മടികാട്ടി തുടങ്ങി. വീടിന്‌ മുന്‍ വശത്തു കൂടി പോകുന്ന ഞാന്‍ പലപ്പോഴും വൈകി സ്കൂളിലെത്താന്‍ തുടങ്ങി.ഇതാകട്ടെ നാട്ടുകാരനായ കണാരന്‍ മാസ്റ്റര്‍ വീട്ടില്‍ വരാനും എന്നിലെ മാറ്റങ്ങള്‍ വെല്ലിമ്മാട്‌ പറയാനും കാരണമാക്കി.

ഒരു തുടര്‍ച്ചയെന്നോണം ഉപ്പയുടെ ആവശ്യപ്രകാരം ,

രാവിലേയും വൈകുന്നേരവും ദീര്‍ഘ വൃത്താഘൃതിയുംഉച്ചക്ക്‌ വൃത്തത്തിലുള്ള വെയിലിനേയും ബെഞ്ചില്‍ പതിപ്പിക്കുന്ന മേല്‍ക്കൂരയുള്ള

ചേകനൂര്‍ മാപ്പിള സ്കൂളിലേക്ക്‌ മാറിയതോടെ വെള്ളത്തണ്ടുകള്‍ ഒരോര്‍മ്മമാത്രമായി, രമണിയും

മറക്കാന്‍ എനിക്കാവില്ല.....

മനസില്‍ ആദ്യം അവളോട് വെറുപ്പാണുതോനിയത്.
പിന്നീട് എപ്പോഴോ എന്നെ നോക്കുന്ന അവളുടെ കണ്ണിലെ തിളക്കം ഞാന്‍ തിരിച്ചറിഞ്ഞു.
നീ എന്നൊട് അടുക്കാന്‍ ശ്രമിക്കുബോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയിരുന്നതു മനസില്ലാമനസ്സോടെയായിരുന്നു...
പിന്നീട് ...ഒരുപാടുതവണ നിന്നോട് എല്ലം തുറന്നു പറയണം എന്നുകരുതിയെങ്കിലും കഴിഞ്ഞില്ല...
പ്രതീക്ഷനശിച്ച്..പതുക്കെ..പതുക്കെ നിന്‍റ്റെ കണ്ണിലെ തിളക്കം മാഞ്ഞു പോകുന്നത് ഞാന്‍ അറിഞ്ഞെങ്കിലും അറിഞ്ഞില്ല എന്നു നടിച്ചു...
പിന്നീട് വിവാഹക്ഷണക്കത്തുമായ് പാറിനടന്ന നിന്‍റ്റെ കണ്ണിലെ ഭാവം തിരിച്ചറിയാന്‍ എനിക്കായില്ല...
ഒരുപാടുനാളുകള്‍ക്കുശേഷം നിന്നെകുറിച്ച് ഓര്‍ക്കുബോള്‍...ഞാന്‍ മനസിലാക്കുന്നു... നിന്നെ മറക്കാന്‍ എനിക്കാവില്ല...

ഉപ്പിട്ട കാപ്പിയും പ്രണയവും..

ഒരു പാര്‍ട്ടിയില്‍ ആണ് അവന്‍ അവളെ ആദ്യം കണ്ടത്‌. അവള്‍ വളരെ സുന്ദരി ആയിരുന്നു. അതുകൊണ്ട്‌ തന്നെ അവളുടെ പുറകേ ധാരാളം ചെറുപ്പക്കാര്‍ ചുറ്റി തിരിയുന്നുണ്ടായിരുന്നു. പക്ഷേ ഒരു സാധാരണ പയ്യന്‍ ആയിരുന്നതിനാല്‍ അവനെ ആരും അധികം ശ്രദ്ധിച്ചില്ല. പാര്‍ട്ടി അവസാനിച്ചപ്പോള്‍ അവന്‍ അവളെ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചു. വിസ്മയത്തോടെ ആണെങ്കിലും മര്യാദയുടെ പേരില്‍ അവള്‍ അവന്റെ ക്ഷണം സ്വീകരിച്ചു.

അവന്‍ അവളേയും കൂട്ടി ഒരു നല്ല കോഫീ ഷോപ്പില്‍ പോയി. അവന്‍ ആശയകുഴപ്പത്തില്‍ ആയിരുന്നു. എന്തു പറയണം എന്നു അറിയില്ല, എങ്ങനെ തുടങ്ങണം എന്നറിയില്ല. അവള്‍ക്കാണെങ്കില്‍ അങ്ങനെ കൂടുതല്‍ നേരം ഇരിക്കാന്‍ മനസ്സ്‌ വരുന്നുമില്ല. അവള്‍ വിചാരിച്ചു "പ്ലീസ്, ദയവൂ ചെയ്‌തു എന്നെ പോകാന്‍ അനുവദിക്കൂ. ഞാന്‍ വീട്ടില്‍ പോകട്ടെ...". ആ നിമിഷം അവന്‍ അടുത്തു നിന്ന വെയ്റ്ററെ വിളിച്ചു ചോദിച്ചു :

"എനിക്കല്‍പ്പം ഉപ്പ്‌ തരുമോ? കാപ്പിയില്‍ ഇടാന്‍ ആണ്."

എല്ലാവരും അവനെ തിരിഞ്ഞു നോക്കി. എത്ര വിചിത്രം? അവന്റെ മുഖം ചുവന്നു, എങ്കിലും കിട്ടിയ ഉപ്പ്‌ അവന്‍ കാപ്പിയില്‍ ഇട്ടു. എന്നിട്ടു അതു കുടിച്ചു തീര്‍ത്തു. ഇതു കണ്ടു അവള്‍ അത്ഭുതത്തോടെ അവനോട് ചോദിച്ചു:

"ഇതെന്തു പഴക്കം ആണ്? ഇതു വരെ കാപ്പിയില്‍ ഉപ്പിട്ട് കുടിക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല..."

അവന്‍ പറഞ്ഞു : "ഞാന്‍ ചെറുപ്പത്തില്‍ ജീവിച്ചിരുന്നത് ഒരു കടലോരഗ്രാമത്തില്‍ ആയിരുന്നു. കടലില്‍ കളിക്കുന്നത്‌ എനിക്കിഷ്ടമായിരുന്നു. അന്നത്തെ കടല്‍ വെള്ളത്തിന്റെ സ്വാദ്‌ ആണ് ഉപ്പ്‌ കലര്‍ന്ന കാപ്പിക്ക്‌. എപ്പോഴെല്ലാം ഉപ്പ്‌ കലര്‍ന്ന കാപ്പി കുടിക്കുന്നുവോ എനിക്കെന്റെ ബാല്യകാലം ഓര്‍മ വരും. എന്റെ ഗ്രാമത്തിന്റെ ഓര്‍മ വരും. അവിടെ തനിച്ചു കഴിയുന്ന എന്റെ മാതാപിതാക്കളെ എനിക്ക്‌ ഓര്‍മ വരും." ഇതു പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ട ഇടറി.... അവന്റെ ഈ വാക്കുകള്‍ അവളെ വളരെയധികം സ്പര്‍ശിച്ചു.

അതവന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള വാക്കുകള്‍ ആയിരുന്നു. ആ വാക്കുകളില്‍ നിറഞ്ഞിരുന്നത്‌ അവന്റെ യാധാര്‍ത്ഥ വികാരങ്ങള്‍ ആയിരുന്നു. ഇങ്ങനെ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ വീടിനെ സ്നേഹിക്കുന്നവന്‍, വീടിനെ സംരക്ഷിക്കുന്നവന്‍, ഉത്തരവാദിത്വം ഉള്ളവന്‍ ആയിരിക്കണം. അങ്ങനെ അവളും സംസാരിക്കുവാന്‍ ആരംഭിച്ചു. അവളും അവളുടെ ചെറുപ്പകാലത്ത്‌ കുറിച്ച്‌, ദൂരെയുള്ള അവളുടെ ഗ്രാമത്തെക്കുറിച്ച്‌, അവളുടെ കുടുംബത്തെക്കുറിച്ച്‌ എല്ലാം.അതൊരു സന്തോഷകരമായ കണ്ടുമുട്ടല്‍ ആയിരുന്നു. അവരുടെ കഥയുടെ ആരംഭവും.

അവര്‍ തമ്മില്‍ വീണ്ടും വീണ്ടും പലയിടത്തും വച്ചു കണ്ടുമുട്ടാന്‍ തുടങ്ങി. പതിയെ പതിയെ അവള്‍ക്ക്‌ മനസ്സിലായി, ഇതാണു തന്റെ സ്വപ്നത്തില്‍ ഉള്ള രാജകുമാരന്‍. അവളുടെ എല്ലാ നിബന്ധനകളും ഒത്തുചേരുന്ന, ലോലഹൃദയനും, എല്ലാവരോടും ഒത്തു പോകുന്നവനും, എല്ലാത്തിലും ഉപരി ആയി അവളുടെ എല്ലാ കാര്യങ്ങളിലും അത്യധികം ശ്രദ്ധ ഉള്ളവനും ആയിരുന്നു. ആ ഉപ്പിട്ട കാപ്പി ഇല്ലായിരുന്നെങ്കില്‍ അവള്‍ക്ക്‌ അത്രയും നല്ല ഒരു പങ്കാളിയെ നഷ്ടമായിരുന്നേനെ. ആ ഉപ്പിട്ട കാപ്പിക്ക്‌ അവള്‍ ഒരായിരം നന്ദി പറഞ്ഞു.

അങ്ങനെ എല്ലാ പ്രണയ കഥയും പോലെ അവസാനം രാജകുമാരനും രാജകുമാരിയും തമ്മില്‍ വിവാഹം നടന്നു. അവര്‍ സന്തോഷത്തോടെ വളരെ നാള്‍ ജീവിച്ചു. എല്ലാ ദിവസവും അവള്‍ അവന് വേണ്ടി കാപ്പി ഉണ്ടാക്കുമ്പോള്‍ അതില്‍ അല്പം ഉപ്പിടാന്‍ അവള്‍ മറന്നില്ല. കാരണം അവള്‍ക്കറിയാമായിരുന്നു അവനതിഷ്ടമാണെന്ന്.

നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം, അവള്‍ക്ക് ഒരു കത്ത് എഴുതി വെച്ചിട്ട്‌ അവന്‍ അവളെ പിരിഞ്ഞു മാലാഖമാരുടെ നാട്ടിലേക്ക് പോയി. അതിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു.

"എന്റെ പ്രിയതമേ,

നീ എന്നോട്‌ ക്ഷമിക്കണം. ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നോട്‌ പറഞ്ഞ ഒരു നുണ. ഞാന്‍ നിന്നോട്‌ പറഞ്ഞ ഒരേ ഒരു നുണ. ഉപ്പിട്ട കാപ്പി....

നിനക്കോര്‍മ്മയുണ്ടോ നമ്മള്‍ തമ്മില്‍ ആദ്യം കണ്ട ദിവസം? ആ കോഫീ ഷോപ്പില്‍ വെച്ച്‌. സത്യത്തില്‍ ഞാന്‍ ആകെ ചകിതനായിരുന്നു. എനിക്ക്‌ വേണ്ടിയിരുന്നത്‌ അല്പം പഞ്ചസാര ആയിരുന്നു. പക്ഷേ എന്റെ നാവില്‍ വന്നത്‌ ഉപ്പ്‌ എന്നാണ്. പിന്നെ അതു മാറ്റി പറയാന്‍ എനിക്ക്‌ പറ്റിയില്ല.

പക്ഷേ അതു നമ്മള്‍ തമ്മില്‍ ഉള്ള സംഭാഷണത്തിനു തുടക്കം കുറിക്കും എന്നു ഞാന്‍ കരുതിയേ ഇല്ല. നിന്നോട്‌ സത്യം പറയാന്‍ ഞാന്‍ പല തവണ ശ്രമിച്ചു. പക്ഷേ നിന്നോട്‌ ഒരിക്കലും നുണ പറയില്ല എന്നു സത്യം ചെയ്തിരുന്നു ഞാന്‍. അതുകൊണ്ട്‌ എനിക്ക്‌ അതു തുറന്നു പറയുവാനുള്ള ധൈര്യം ഇല്ലായിരുന്നു.

ഇപ്പോള്‍ ഞാന്‍ മരിക്കാന്‍ പോകുന്ന നിമിഷം, ഇതു നിന്നോട്‌ തുറന്നു പറയാന്‍ എനിക്കാരെയും ഭയമില്ല.

ഉപ്പിട്ട കാപ്പി എനിക്കൊരിക്കലും ഇഷ്ടമായിരുന്നില്ല. എന്തൊരു വല്ലാത്ത രുചി... പക്ഷേ എന്റെ ജീവിത കാലം മുഴുവന്‍ എനിക്ക്‌ കിട്ടിയത്‌ ആ ഉപ്പിട്ട കാപ്പി ആണ്. പക്ഷേ നിന്നെ എനിക്ക്‌ അറിയാമായിരുന്നതിനാല്‍ നിനക്കു വേണ്ടി ചെയ്തതില്‍ ഒന്നിനെ പറ്റിയും എനിക്ക്‌ മനസ്താപം ഇല്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, അതു നീയെന്റെ അരികില്‍ ഉണ്ടായിരുന്നു എന്നതാണു... ഒരു ജന്മം കൂടി, നിനക്കു വേണ്ടി, നീ എന്റെ അരികില്‍ ഉണ്ടായിരിക്കുന്നതിനു വേണ്ടി ആ ഉപ്പിട്ട കാപ്പി എത്ര വേണമെങ്കിലും കുടിക്കാന്‍ ഞാന്‍ തയ്യാര്‍ ആണ്."

അവളുടെ കണ്ണീരിനാല്‍ ആ എഴുത്ത് നനഞ്ഞു. പിന്നെടെപ്പോഴോ ആരോ അവളോട്‌ ചോദിച്ചു : "എന്താണു ഉപ്പിട്ട കാപ്പിയുടെ രുചി?"

അവള്‍ പറഞ്ഞു : "ഉപ്പിട്ട കാപ്പിക്ക്‌ നല്ല മധുരമാണ്‌"

സുഹൃത്തുക്കളെ

"പ്രണയം,

അതൊരിക്കലും മറക്കുവാനുള്ളതല്ല.....
എല്ലാം ക്ഷമിക്കുവാനുള്ളതാണ്....

വെറുതെ കാണുവാനുള്ളതല്ല.....
എല്ലാം മനസ്സിലാക്കുവാനുള്ളതാണ്......

വെറുതെ കേള്‍ക്കാനുള്ളതല്ല..........
എല്ലാം അറിയുവാനുള്ളതാണ്....

തനിച്ചാക്കി പോകാനുള്ളതല്ല.....
കൂടെ പിടിച്ചു നിര്‍ത്തുവാനുള്ളതാണ്......"

ഒരിക്കലും നിങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്ക് വേണ്ടി നിങ്ങളെ സ്നേഹിക്കുന്നവരെ പിരിഞ്ഞു പോകരുത്, കാരണം നിങ്ങള്‍ക്കിഷ്ടമുള്ളവര്‍ അവരെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി നിങ്ങളെ പിരിഞ്ഞു പോയെന്നു വരാം.

ഈ രാത്രിയില്‍..

ഇവിടെ,
ഉറക്കമൊഴിഞ്ഞ
ഈ രാത്രിയില്‍
വിദൂരതയില് തെളിയുന്ന
വര്‍ണ വെളിച്ച്ങ്ങള്‍ക്ക്പ്പുറത്ത്
എന്‍റെ ഓര്‍മകള്‍ ചെന്നലക്കുന്നു.
ഒരു യാത്രാമൊഴിപോലുമില്ലാതെ
നിന്നില്നിന്നകലെയാണ് ഞാന്‍

എന്നോ ഒന്നിച്ചിരുന്ന യത്രയില്‍
മറിച്ച് തള്ളിയ ഡയറിത്താളില്‍
എന്‍റെ ഹ്രദയമുടക്കിയ രണ്ട് വരികള്‍
“എന്‍റെ മരണത്തിന് നിന്‍റെ മഞ്ഞ മുഖം“
കൂട്ടുകാരി…..
ഇന്നും ആ വാക്കുകളുടെ പൊരുള്‍ ത്തേടുകയാണ് ഞാന്‍

ഈ രത്രിയില്‍
ഇളം കാറ്റ് എന്നില്‍ തുളച്ച് കയറുന്നു
വഹനങ്ങളുടെ ഇരമ്പല്‍ എന്‍റെ കാതില്‍ വന്നലക്കുന്നു
പൊരുളറിയാത്ത ആ വരികളില്‍
ഞാന്‍ എന്‍റെ ഉറക്കത്തെ തളക്കുമ്പോള്‍
എന്നില്‍ നീയും മരണവും മാത്രം
മറ്റെന്തിനെക്കളേറെ ( എന്നെക്കാളേറെ)
നീ എന്തിന് മരണത്തെ സ്നേഹിച്ചു?.

യത്രപറയാതെ …..
ഞാന്‍ പ്രവാസത്തിലേറിയിട്ട്
വര്‍ഷം മൂന്ന് കഴിഞ്ഞു.
ഇനിയെന്ന് കാണുമെന്നത്
നോവറിയുന്ന നൊമ്പരമായ്
കരളില്‍ തറക്കുന്നു
ഇറ്റ് വീണ രക്തത്തിന്
മഞ്ഞച്ച ശീതളിമ
അതില്‍ തെളിഞ്ഞത്
എനിക്ക് പകരം നിന്‍റെ പ്രതിബിംബം
ഈ പ്രവാസ രത്രിയില്‍
എന്നിലെ നിന്നെ നോക്കി,
ഞനൊന്നുറങ്ങട്ടെ !
എന്നിലെ എന്നെ മറക്കന്‍
ഓര്‍മകള്‍ മരിക്കാന്‍ !.

അടുത്ത ജന്‍മത്തില്‍ എങ്കിലും

അടുത്താ ജന്‍മത്തില്‍ എങ്കിലും ഞാനും നീയും ഒരിക്കലും പിരിക്കാത
ബന്ധമായി ഒരു താലി ചാരടില്‍ കോര്‍തുവെങ്കില്‍ എന്നു ഞന്‍ ആഗ്രഹിക്കുന്നു
അങനെയെങ്കില്‍ നമ്മള്‍ക്കു സ്നേഹിക്കന്‍ ആരെയും പെടിക്കന്ദല്ലൊ
നമ്മുക്കു പിരിയന്ദല്ലൊ എന്റെ ജീവന്‍റ്റെ ജീവനായ കൂറ്റുക്കാരി (രണ്ദു
വിവാഹിതരയ അത്മാര്‍ഥമായ സുഹ്രുതുകളില്‍ ഒരാളുടെ വേദനയില്‍ നിന്നു വന്ന
വാക്കുകല്‍ ആണു ഇതു. )

പ്രെണയം

പ്രേമം രന്ദു സുവര്‍ണലിപികളാല്‍ തീര്‍ത മഹാകവ്യം
അതു അവിഡേ തുഡങുന്നു അങിനെ തുഡങുന്നു എന്നു പ്രെവചനാതീതം
പ്രനയത്തിന്റ്റെയ് മസ്മരമയ നിമിഷതിലെക്കു സ്വകദം