മനസില്‍ ആദ്യം അവളോട് വെറുപ്പാണുതോനിയത്.
പിന്നീട് എപ്പോഴോ എന്നെ നോക്കുന്ന അവളുടെ കണ്ണിലെ തിളക്കം ഞാന്‍ തിരിച്ചറിഞ്ഞു.
നീ എന്നൊട് അടുക്കാന്‍ ശ്രമിക്കുബോള്‍ ഞാന്‍ ഒഴിഞ്ഞു മാറിയിരുന്നതു മനസില്ലാമനസ്സോടെയായിരുന്നു...
പിന്നീട് ...ഒരുപാടുതവണ നിന്നോട് എല്ലം തുറന്നു പറയണം എന്നുകരുതിയെങ്കിലും കഴിഞ്ഞില്ല...
പ്രതീക്ഷനശിച്ച്..പതുക്കെ..പതുക്കെ നിന്‍റ്റെ കണ്ണിലെ തിളക്കം മാഞ്ഞു പോകുന്നത് ഞാന്‍ അറിഞ്ഞെങ്കിലും അറിഞ്ഞില്ല എന്നു നടിച്ചു...
പിന്നീട് വിവാഹക്ഷണക്കത്തുമായ് പാറിനടന്ന നിന്‍റ്റെ കണ്ണിലെ ഭാവം തിരിച്ചറിയാന്‍ എനിക്കായില്ല...
ഒരുപാടുനാളുകള്‍ക്കുശേഷം നിന്നെകുറിച്ച് ഓര്‍ക്കുബോള്‍...ഞാന്‍ മനസിലാക്കുന്നു... നിന്നെ മറക്കാന്‍ എനിക്കാവില്ല...
No comments:
Post a Comment